Skip to main content
കലാഉത്സവ്

കലാഉത്സവ്

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 'കലാഉത്സവ് 2023' സംഘടിപ്പിച്ചു. ചാത്തന്നൂര്‍ ബി ആര്‍ സിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ സബ് ജില്ലയിലെ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കായി നൃത്തം, സംഗീതം, ചിത്രരചന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, സോളോ ആക്ടിങ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി അധ്യക്ഷയായി. ചാത്തന്നൂര്‍ ബിപിസി ആര്‍ സജി റാണി, എ ഇ ഒ റോസമ്മ രാജന്‍, ബി ആര്‍ സി ട്രെയിനര്‍ എസ് അനില പണിക്കര്‍ ജി വി എച്ച് എസ് എസ് പ്രഥമാധ്യാപിക കമലമ്മ, സി ആര്‍ സി സി ശാന്തിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date