ദുരിതാശ്വാസ നിധിയിലേക്ക് നേമം ബ്ലോക്കിന്റെ ഒരു ലക്ഷം സഹായം
കാലവര്‍ഷക്കെടുതി നേരിടുന്ന സംസ്ഥാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ നല്‍കി. ഐ.ബി സതീഷ് എം.എല്‍.എക്ക് തുക കൈമാറിയതായി നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.
16 ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാര്‍, അംഗന്‍വാടി ജിവനക്കാര്‍, നാഷണല്‍ സര്‍വീസ് ഏജന്റുമാര്‍, സാക്ഷരതാ പ്രേരക് എന്നിവരില്‍ നിന്നും സമാഹരിച്ച തുകയാണ് ദിരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. ഇതിനു പുറമേ കാലവര്‍ഷം നാശംവിതച്ച പഞ്ചായത്തുകളിലെ ഒരു വാര്‍ഡ് വീതം ഏറ്റെടുത്ത് ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ബ്ലോക്ക് തയ്യാറാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഇക്കാര്യം ഐ.ബി. സതീഷ് എം.എല്‍.എ വഴി കളക്ടറെയും ഹരിതകേരള മിഷനെയും അറിയിച്ചിട്ടുണ്ട്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ശുചീകരണം നടത്തും. സംസ്ഥാനത്തെ ഏത് വാര്‍ഡ് നല്‍കിയാലും ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ ജീവനക്കാര്‍ തയ്യാറാണെന്നും പ്രസിഡന്റ് അറിയിച്ചു.
- Log in to post comments