Skip to main content

സഹപാഠിക്ക് ഒരു കൈത്താങ്ങു'മായി  കിളിമാനൂര്‍ ബി.ആര്‍.സി

 

പ്രളയക്കെടുതി കഴിഞ്ഞു  ക്യാമ്പുകളില്‍ നിന്നും വിദ്യാലയങ്ങളിലേക്ക് എത്തുന്ന കുട്ടികളെ സഹായിക്കാന്‍ 'സഹപാഠിക്ക് ഒരു കൈത്താങ്ങു' പദ്ധതിയുമായി കിളിമാനൂര്‍ ബി.ആര്‍.സി പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ എത്തിച്ചുകൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

നോട്ടു ബുക്ക്,പേന, പെന്‍സില്‍, കുട തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ കുട്ടികള്‍,  അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ശേഖരിക്കും. അവ ഈ മാസം 31ന് ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിനെ ഏല്‍പ്പിക്കും. പഠനോപകരണങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്തുള്ള വിദ്യാലയങ്ങളിലോ കിളിമാനൂര്‍ ഗവണ്മെന്റ് എല്‍ പി എസ് ല്‍ പ്രവര്‍ത്തിക്കുന്ന ബി ആര്‍ സി യിലോ ഏല്‍പ്പിക്കുക. കൂടുതല്‍ വിവങ്ങള്‍ക്ക് 9446105445

date