Skip to main content

പഞ്ചായത്ത് ഡയറക്ടറേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കും

 

പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജീവനക്കാര്‍  ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായി പഞ്ചായത്ത് ഡയറക്ടര്‍ എം.പി.അജിത് കുമാര്‍ അറിയിച്ചു.                                                                                                പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍, ലാ ഓഫീസര്‍, പബ്ലിസിറ്റി ഓഫീസര്‍, സീനിയര്‍ ജൂനിയര്‍ സൂപ്രണ്ടുമാര്‍, ക്ലര്‍ക്കുമാര്‍, ഓഫീസ് അറ്റന്‍ഡന്റുമാര്‍ തുടങ്ങിയ ഡയറക്ടറേറ്റിലെ 150 ജീവനക്കാരാണ് ഒരു മാസത്തെ ശമ്പളം നിധിയിലേക്ക് നല്‍കുന്നത്. വകുപ്പിലെ ജില്ലാ ഓഫീസുകളിലേയും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലേയും ജീവനക്കാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ പഞ്ചായത്ത് ഡയറക്ടര്‍ എം.പി.അജിത് കുമാര്‍ അഭ്യര്‍ത്ഥിച്ചു.

date