Skip to main content

പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് വര്‍ക്ക് ഷോപ്പ് ഓണ്‍ കോളിറ്റി സിസ്റ്റം അവര്‍യന്‍സ് ആന്‍ഡ് പ്രോഡക്റ്റ് സര്‍ട്ടിഫിക്കേഷന്‍ വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. പ്രോഡക്റ്റ് സര്‍ട്ടിഫിക്കേഷന്‍, വിവിധതരം സ്റ്റാന്‍ഡേര്‍ഡ്, സെഡ് സര്‍ട്ടിഫിക്കേഷന്‍ ഹാള്‍മാര്‍ക്ക് മാര്‍ക്ക് തുടങ്ങിയ സെക്ഷനുകള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. കിഡ് ക്യാമ്പസില്‍ സെപ്റ്റംബര്‍ 29, 30 തീയതികളിലാണ് പരിശീലനം. 2950 രൂപയാണ് പരിശീലന ഫീസ്. മാനുഫാക്ചറിങ് യൂണിറ്റുകള്‍ സെപ്റ്റംബര്‍ 21നകം www.kied.info ല്‍ അപേക്ഷ സമര്‍പ്പിക്കണം തെരഞ്ഞെടുത്ത 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0484 2550322, 0484 2532890, 9605542061.

date