Skip to main content

അഭിമുഖം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തും. യോഗ്യത പ്ലസ് ടു സയന്‍സ്, ബാച്ചിലര്‍ ഓഫ് കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ബി സി വി റ്റി) കോഴ്‌സ് അല്ലെങ്കില്‍ തത്തുല്യം അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി സി വി റ്റി) ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പ്രായപരിധി 18-41. ഒഴിവുകളുടെ എണ്ണം രണ്ട്. യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 0474 2575050

date