Skip to main content

കര്‍ഷക കടാശ്വാസ കമ്മീഷന്‍: ജില്ലയ്ക്ക് 34,000 രൂപ അനുവദിച്ചു

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം നുച്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന് അനുവദിച്ച 34,000 രൂപയുടെ ചെക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന് അനുവദിച്ച് ഉത്തരവായതായി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇന്‍-ചാര്‍ജ് അറിയിച്ചു. ഈ തുക നുച്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ അക്കൗണ്ടില്‍ വരവു വെച്ച് കൊടുക്കുകയും അക്കാര്യം സഹകരണ സംഘം രജിസ്ട്രാറെയും ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറെയും അറിയിക്കുകയും ചെയ്യണം. ആനുകൂല്യം ലഭിച്ച അംഗത്തിന്റെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. 

date