Post Category
ജൈവവൈവിധ്യ ബോര്‍ഡ് പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022ലെ പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി ) ഹരിത വ്യക്തി, മികച്ച സംരക്ഷകകര്ഷകന് , മികച്ച സംരക്ഷകകര്ഷക, ജൈവവൈവിധ്യ പത്രപ്രവര്ത്തകന് (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവര്ത്തകന് (ദൃശ്യം, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്കാരം, ജൈവവൈവിധ്യ സ്കൂള്‍, കോളേജ്, കലാലയം, ജൈവവൈവിധ്യസംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല) ജൈവവൈവിധ്യ സംരക്ഷണസ്ഥാപനം (സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്കും അപേക്ഷ മാതൃകക്കും www.keralabiodiversity.org. ഫോണ്‍ 0471 2724740.
date
- Log in to post comments