Post Category
ബാലമിത്ര ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുട്ടികളിലെ കുഷ്ഠരോഗ നിവാരണ പദ്ധതിയായ ബാലമിത്ര വെട്ടിക്കവല പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തും തലച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേര്‍ന്ന് ഒന്നു മുതല്‍ 18 വയസ്സുവരെയുള്ള അങ്കണവാടി, സ്കൂള്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അസീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആശ, സ്കൂള്‍ ഹെഡ്മാസ്റ്റര് റീജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments