Skip to main content

കോട്ടപ്പുറം ചാമ്പ്യൻസ് ബോട്ട് ലീഗ് 2023 വള്ളംകളി നാളെ

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് 2023 വള്ളംകളി നാളെ (സെപ്റ്റംബർ 23) കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ നടക്കും. വള്ളംകളി, സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് 1.30 ന്  റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സമ്മാനദാനം നിർവഹിക്കും.

വി.ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷനാകുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത എന്നിവർ മുഖ്യാതിഥികളാകും.

ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.എം മുകേഷ്, റോമി ബേബി, സിന്ധു അശോക്, പി.വി വിനോദ്, സാജൻ കൊടിയൻ, ഡെയ്സി തോമസ്, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എസ് ദിനൽ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്‌ കൈസാബ്, ഏൽസി പോൾ, ഒ.എൻ ജയദേവൻ, ഷീല പണിക്കശ്ശേരി, അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർകുട്ടി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് തുഴച്ചിൽ ടീമുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിക്ക് വേണ്ടി മത്സരിക്കുന്നത്. കൂടാതെ കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.കെ രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ.ഡി കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള മധ്യകേരളത്തിലെ പ്രശസ്തമായ ഇരുട്ടുകുത്തി ഓടിവള്ളങ്ങളേയും ക്ലബ്ബുകളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുസിരിസ് ജലോത്സവവും തനത് കലാരൂപങ്ങളും സാംസ്കാരിക സമ്മേളനവും ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടക്കും.

date