Skip to main content
ഓട്ടിസം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായുള്ള 'ഉയരെ' അവബോധ ക്ലാസ്.

'ഉയരെ': ഓട്ടിസം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി അവബോധ ക്ലാസ് നടന്നു

സമഗ്ര ശിക്ഷ കേരളം പാലക്കാടിന്റെയും ബി.ആര്‍.സി. പറളിയുടെയും ആഭിമുഖ്യത്തില്‍ ഓട്ടിസം കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി 'ഉയരെ' എന്ന പേരില്‍ അഞ്ച് ദിവസത്തെ അവബോധ ക്ലാസിന് തുടക്കമായി. ട്രെയിനര്‍ നിധിന്‍ കണിച്ചേരിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ് അവബോധ ക്ലാസ് ഉദ്ഘാടനം ചെയ്തു. വിവിധ സെക്ഷനുകളിലായി എന്താണ് ഓട്ടിസം, ഓട്ടിസത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, വിവിധതരം ഇന്ദ്രിയങ്ങളെ കുറിച്ച്, ഹൈപ്പര്‍ സെന്‍സിറ്റി, ഹൈപ്പോ സെന്‍സിറ്റി, ഓട്ടിസം കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം, അതിന്റെ വിവിധ തലങ്ങള്‍, രക്ഷിതാക്കളുടെ അനുഭവങ്ങള്‍ പങ്കുവെക്കല്‍, അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ തിരൂര്‍ റിട്ട. സിവില്‍ സര്‍ജന്‍ ആന്‍ഡ് ഫിസിയാട്രിസ്റ്റ് ഡോ: അബൂബക്കര്‍ ക്ലാസെടുത്തു. പരിപാടിയില്‍ ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.എം അജിത്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ. നവ്യ, ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ നിന്നായി 45 രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
 

date