Skip to main content

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബൂട്ടും മെഡിക്കല്‍ കിറ്റും വിതരണം ചെയ്തു

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബൂട്ട്, ഗ്ലൗസ്, മെഡിക്കല്‍ കിറ്റ് എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50,000 രൂപ ചെലവിലാണ് ഇവ വിതരണം ചെയ്ത്. ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലേക്കും അഞ്ച് കിറ്റുകള്‍ വീതമാണ് നല്‍കിയത്. ബാന്‍ഡ് എയ്ഡ്, അണുനാശിനി, കോട്ടണ്‍ തുണി, ഓയിന്‍മെന്റ്, ഗ്ലൗസ്, മുറിവുണക്കുന്നതിനുള്ള സ്‌പ്രേ, കത്രിക, പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള വിവിധതരം മരുന്നുകള്‍ എന്നിവയാണ് മെഡിക്കല്‍ കിറ്റിലുള്ളത്. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കാഞ്ചന രാഗേഷ് അധ്യക്ഷയായ പരിപാടിയില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം. രാധാകൃഷ്ണന്‍, ബുഷ്റ ഇഖ്ബാല്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 

date