Skip to main content

മാലിപ്പുറത്ത് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

 

ആയുഷ്മാൻ ഭവ പരിപാടിയുടെ ഭാഗമായി മാലിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  നേത്ര  ശിശുരോഗ - സാമൂഹിക രോഗ വിഭാഗങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എളംകുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  രസികല പ്രിയരാജ് ചടങ്ങിൽ അധ്യക്ഷ വഹിച്ചു.  ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്  സരിത സനിൽ ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ മൊത്തം 126 ആളുകൾ പങ്കെടുത്തു.

 ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്  കെ. എച്ച് നൗഷാദ്,   മാലിപ്പുറം സാമൂഹ്യരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി.രേണുക, വൈപ്പിൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.എ സാജിത് ,  ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ സമിതി ചെയർമാൻ  ഷെൽമ ഹൈസന്റ്, ഏളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ കാര്യ സമിതി ചെയർമാൻ  തെരേസ വോൾഗ, മാലിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രം ബ്ലോക്ക്‌ പി. ആർ. ഓ പി.എ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

date