Skip to main content

അറിയിപ്പുകൾ

വാഹന ഗതാഗതം നിരോധിച്ചു 

പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്  നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത്  നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണ്.

ഡിഗ്രി സീറ്റൊഴിവ് 

2023-24 അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിസിഎ കോഴ്‌സിൽ പിഎച്ച് വിഭാഗത്തിലും, ബിഎസ്‌സി ഇലക്ട്രോണിക്‌സിൽ എസ്‌സി, എസ്ടി, ഒഇസി, ഒബിഎച്ച് വിഭാഗത്തിലും ഐപിഎംഎ മലയാളം കോഴ്‌സിൽ ഒബിഎച്ച്, എസ്‌സി വിഭാഗത്തിലും ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സെപ്റ്റംബർ 25 ന് രാവിലെ 11 മണിക്ക് മുമ്പായി യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ബന്ധപ്പെട്ട വിഭാഗക്കാരുടെ അഭാവത്തിൽ ക്യാപ് രജിസ്‌ട്രേഷനുള്ള മറ്റ് വിഭാഗക്കാരേയും  പരിഗണിക്കും.  വിശദാംശങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദർശിക്കുക.

 

ഗാന്ധി ജയന്തി വാരാഘോഷം: ഖാദിക്ക് 30% വരെ പ്രത്യേക റിബേറ്റ് 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ ഖാദി കോട്ടൺ, സിൽക്ക് വസ്ത്രങ്ങൾക്ക് 30% വരെ പ്രത്യേക റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിൽ കോഴിക്കോട് ചെറൂട്ടി റോഡിൽ കോടതിക്കു സമീപത്തെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലും, ബാലുശ്ശേരി അറപ്പീടിക, ബസ് സ്റ്റാന്റ് ബിൽഡിംഗ് കൊയിലാണ്ടി, വടകര പഴയ സ്റ്റാന്റ് ബിൽഡിംഗ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകളിലും, കല്ലാച്ചി, പേരാമ്പ്ര, പയ്യോളി, ഓർക്കാട്ടേരി എന്നിവിടങ്ങളിൽ ഖാദി ബോർഡ് നടത്തുന്ന ഖാദി സൗഭാഗ്യ ഷോറൂമുകളിലും റിബേറ്റ് ലഭിക്കും.

 

ജൽജീവൻ മിഷൻ അഭിമുഖം 

നിപ നിയന്ത്രണങ്ങളെത്തുടർന്ന് മാറ്റിവെച്ച, കോഴിക്കോട് ജല അതോറിറ്റി ക്വാളിറ്റി കൺട്രോൾ ഡിവിഷന് കീഴിൽ  ജില്ലയിലെ വിവിധ ജല പരിശോധനാ ലാബുകളിലെ ജൽജീവൻ മിഷൻ താൽക്കാലിക തസ്തികകളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25, 26 തിയ്യതികളിൽ നടക്കും. ക്വാളിറ്റി മാനേജർ, ടെക്‌നിക്കൽ മാനേജർ (കെമിസ്റ്റ്/ബാക്റ്റീരിയോളജി) തസ്തികളിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 25ന്  രാവിലെ 11നും സാംപ്ലിംഗ്്  അസി. അഭിമുഖം സെപ്റ്റംബർ 26ന് രാവിലെ 11നും മലാപ്പറമ്പിലെ ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബിൽ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഫോൺ: 0495 2374570

date