Skip to main content

ഹോമിയോ മെഡിക്കൽ ക്യാമ്പ്  25 ന്

ഗുരുവായൂർ നഗരസഭയും ഗുരുവായൂർ, പൂക്കോട് ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി സംഘടിപ്പിക്കുന്ന ഹോമിയോ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 25 ന് രാവിലെ 9 മണിക്ക് നഗരസഭ ടൗൺഹാളിൽ എൻ.കെ. അക്ബർ 
എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനാകും. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തും. മാടക്കത്തറ ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ സിനി രമ്യ ബോധവൽക്കരണ ക്ലാസ് നയിക്കും. നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ.എസ് മനോജ്, ഗുരുവായൂർ നഗരസഭാ മെഡിക്കൽ ഓഫീസർ ഗ്രീഷ്മ ബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതകൾക്കായി ഹെൽത്ത് ക്യാംപയിൻ സംഘടിപ്പിക്കുന്നുണ്ട്. മെൻസ്ട്രുവൽ ഹെൽത്ത്, സ്ട്രസ്സ്, പ്രീഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിസ്, തൈയോയിഡ് എന്നീ രോഗങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള ഹോമിയോപ്പതി ആരോഗ്യ മെഡിക്കൽ ക്യാമ്പും ഏകാരോഗ്യ സങ്കൽപത്തിൽ അധിഷ്ഠിതമായ ബോധവത്കരണവും മാണ് ക്യാംപയിൻ ലക്ഷ്യമിടുന്നത്. ചികിത്സ ആവശ്യമായവർക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി സെന്ററുകളായ ജനനി വന്ധ്യത നിവാരണ ക്ലിനിക്, സീതാലയം, സദ്ഗമയ, ആയുഷ്മാൻ ഭവ, തൈറോയ്ഡ് ക്ലിനിക് എന്നിവിടങ്ങളിൽ പരിശോധനയും തുടർചികിത്സയും ഉറപ്പാക്കും.

date