Skip to main content

സംസ്ഥാന കായികോത്സവം: സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (സെപ്റ്റംബർ 24)

കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ ഫോർ ബോയ്സിൽ  ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്ന സംസ്ഥാന കായികോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഇന്ന് (സെപ്റ്റംബർ 24 ന്) വൈകീട്ട് 3 ന് കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ബോയ്സ് ഓഡിറ്റോറിയത്തിൽ  ചേരും. സംഘാടക സമിതി രൂപീകരണയോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ.  രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എ.സി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാകുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. റവന്യൂ മന്ത്രി കെ. രാജൻ, എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, ബെന്നി ബഹനാൻ, എംഎൽഎമാരായ എൻ.കെ അക്ബർ, മുരളി പെരുനെല്ലി, ഇ.ടി ടൈസൺ മാസ്റ്റർ, സി.സി മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, കെ.കെ രാമചന്ദ്രൻ, വി.ആർ സുനിൽ കുമാർ, സനീഷ് കുമാർ ജോസഫ്, മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജ, തൃശ്ശൂർ ഡി.ഡി.ഇ ഡി. ഷാജി മോൻ തുടങ്ങിയവർ പങ്കെടുക്കും. 

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കായികോത്സവത്തിൽ 98 ഇനങ്ങളിലായി സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) വിഭാഗങ്ങളിലായി 3000 ത്തോളം കായികതാരങ്ങളും, 350 ഓഫീഷ്യൽസും 200 എസ്കോർട്ടിംഗ് ഒഫീഷ്യൽസും പങ്കെടുക്കും.

date