Skip to main content

മഹാത്മ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

കൈപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച മഹാത്മാ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ 2021 - 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 72 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. 3000 മീറ്റർ പൈപ്പ് ലൈനും, 10000 ലിറ്റർ കുടിവെള്ളം ഉൾക്കൊള്ളാവുന്ന ടാങ്കും, ശുദ്ധീകരണത്തിന് ആവശ്യമായ അയേൺ റിമൂവൽ പ്ലാന്റും, ശുദ്ധീകരണ ഫിൽട്ടർ സംവിധാനവും അടങ്ങുന്നതാണ് കുടിവെള്ള പദ്ധതി.

 കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് കുടിവെള്ള പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിച്ചത്. മഹാത്മാ ഗുണഭോക്ത സമിതിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ചിട്ടുള്ള പ്ലാന്റിൽ നിന്നും ആറാം വാർഡിലെ ഗാർഹിക ഗുണഭോക്താക്കൾക്കും, കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്കും ശുദ്ധജലം ഉറപ്പാക്കാനാകും.

 ചടങ്ങിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഉഷ ടീച്ചർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, എക്സിക്യുട്ടീവ് എൻജിനീയർ ഇ.എൻ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനി ജോസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം റഹീം വീട്ടിപ്പറമ്പിൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ലീല രാമകൃഷ്ണൻ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷീല സുനിൽകുമാർ, ലിന്റി ഷിജു, കെ.ബി ദീപക്, അജിത ഉമേഷ്, മെമ്പർമാരായ പ്രമീള, സി.ഒ ഔസേപ്പ് തുടങ്ങിയവർ പങ്കെടുത്തു.

date