Skip to main content

ശുചീകരണ പ്രവര്‍ത്തനത്തിന് നഗരസഭ ചെയര്‍മാനും.

പ്രളയം നാശം വിതച്ച വടക്കന്‍ പറവൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള 63 അംഗ മൂന്നാം സംഘം ശുചീകരണ പ്രവര്‍ത്തനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് പോലും എത്തിപെടാന്‍  സാധിക്കാത്തവണ്ണം ചെളി അടിഞ്ഞ് കൂടി  യാത്ര ദുസ്സഹമാക്കിയ  വടക്കന്‍ പറവൂരി ലെ ഗോതുരുത്ത് പിസി കടവ് റോഡ് പൂര്‍ണ്ണമായും ശുചീകരിച്ചു. ചെയര്‍മാന്റെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്ക് പുറമേ 10 ശുചീകരണ തൊഴിലാളികളും 44 ഓളം ക്ലബ് കോര്‍ഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരും കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വടക്കന്‍ പറവൂരില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. പല സംഘങ്ങളായി തിരിഞ്ഞ ഇവര്‍ 52 ഓളം വീടുകളും, ഗോതുരത്ത് സെന്റ് സെബാസ്റ്റന്‍ ഹയര്‍ സെക്കന്ററി ഹൈസ്‌കൂളിലെ ലേഡീസ് ടോയ്‌ലറ്റുകളും പൂര്‍ണമായി ശുചീകരിച്ചു.ശുചീകരണ പ്രവര്‍ത്തനം നടത്തിയ  കൗണ്‍സിലര്‍മാരെയും ,ശുചീകരണ തൊഴിലാളികളെയും, ക്ലബ് കോര്‍ഡിനേഷന്‍ കമ്മിറ്റി വളണ്ടിയര്‍മാരെയും നഗരസഭയുടെ നേതൃത്വത്തില്‍ ആദരിക്കുമെന്ന് ചെയര്‍മാന്‍ എം.മുഹമ്മദ് സലീം അറിയിച്ചു,

 

date