Skip to main content

അതിജീവനത്തിന് ഒരു കൈത്താങ്ങ്-ആയുര്‍വേദ കര്‍മ്മ പദ്ധതി

മലപ്പുറം ഭാരതീയ ചികിത്സാ വകുപ്പ് ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് ,ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ആയുര്‍വേദ വകുപ്പിന്റെ ,പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രവര്‍ത്തങ്ങള്‍ക്ക്, കവചം പദ്ധതി രൂപരേഖ തയ്യാറാക്കി.പ്രളയബാധിത  പ്രദേശങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വകുപ്പിന്റെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ,പ്രളയത്തിന്റെ ഭാഗമായുണ്ടായ നഷ്ടങ്ങളുടെ കണക്ക് എടുത്ത്, പരിഹാര നടപടികള്‍ ഊര്‍ജിതമാക്കും. ചില ആശുപത്രികളിലെ മരുന്നടക്കം ഉപയോഗശൂന്യമായിട്ടുണ്ട്. ദുരന്തം മൂലമുള്ള മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി ,പ്രത്യേകം പരിശീലനം സിദ്ധിച്ച ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ അതത് പ്രദേശങ്ങളിലെത്തി കൗണ്‍സിലിംഗ് നടത്തും. പ്രളയ ശേഷം, വരാന്‍ സാധ്യതയുള്ള ജലജന്യ രോഗങ്ങള്‍ തടയാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നല്‍കി.പ്രളയവും ഉരുള്‍പൊട്ടലും മൂലം ആരംഭിച്ച ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലും  ഇതേ വരെ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.. കെ. സുശീല അദ്ധ്യക്ഷയായി.

 

date