ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
അരീക്കോട് ഗവ. ഐ.ടി.ഐ.യിലെ ഇലക്ട്രീഷ്യന്‍, ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റര്‍ മെക്കാനിക്ക്, ടെക്ന്നീഷ്യന്‍ പവര്‍ ഇലക്ടോണിക്‌സ് സിസ്റ്റം എന്നീ ട്രേഡുകളിലേയ്ക്ക് ഓരോ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.
ഇലക്ട്രീഷ്യന്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ടിക്കല്‍ & ഇലക്ടോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്‌ളോമയും 2 വര്‍ഷത്തെ പ്രവ്യത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവ്യത്തിപരിചയവും ആണ് യോഗ്യത.
ലിഫ്റ്റ് & എസ്‌ക്കലേറ്റര്‍ മെക്കാനിക്ക് ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്ടിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്‌സോമയും 2 വര്‍ഷത്തെ പ്രവ്യത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവ്യത്തി പരിചയവും ആണ് യോഗ്യത.
ടെക്‌നീഷ്യന്‍ പവ്വര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ ഡിപ്‌സോമയും 2 വര്‍ഷത്തെ പ്രവ്യത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവ്യത്തിപരിചയവും ആണ് യോഗ്യത.
താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സപ്തംബര്‍ ഒന്ന് രാവിലെ 10.30-ന് അരീക്കോട് ഗവ. ഐ.ടി.ഐ. പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 0483 2850238 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
- Log in to post comments