വെള്ളപ്പൊക്കം: രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
വെള്ളപ്പൊക്കത്തിന് ശേഷം പനി ചിക്കുന്‍ഗുനിയ, എച്ച1എന്‍1, ഡെങ്കി പോലുള്ള രോഗം പിടിപെട്ടവര്‍ ചികിത്സക്ക് എത്തിയാല്‍ ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം പറഞ്ഞത്. രോഗം പകര്‍ന്ന് പിടിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ചികിത്സാ മാര്‍ഗരേഖ അനുസരിച്ചാവണം രോഗികള്‍ക്ക് ചികിത്സ നല്‍കേണ്ടതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
സൂര്യ റീജന്‍സിയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി കെ പ്രതീഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ഡെപ്യൂട്ടി ഡിഎംഒ ഡോ. മുഹമ്മദ് ഇസ്മായില്‍, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പ്രകാശ്, ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ ഡോ. ശ്രീനാഥ്, ഡോ. ഡാനിഷ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു
- Log in to post comments