Skip to main content

മാനസികാരോഗ്യ കര്‍മസേന രൂപീകരിച്ചു

 

ദുരിതബാധിത മേഖലയില്‍ സേവനം നല്‍കുന്നതിന് ജില്ലയില്‍ മാനസികാരോഗ്യ കര്‍മസേന രൂപീകരിച്ചു. വെള്ളപ്പൊക്കം ബാധിച്ച പഞ്ചായത്തുകളിലാണ് കര്‍മസേന സേവനം നല്‍കുക. സാമൂഹിക പ്രവര്‍ത്തകര്‍, മനശാസ്ത്രജ്ഞര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് കഴിഞ്ഞ ദിവസം പരിശീലനം നല്‍കി. പഞ്ചായത്തുകളിലെ ആശാ വര്‍ക്കര്‍മാര്‍ക്കും പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സേനയിലുള്ളവര്‍ പരിശീലനം നല്‍കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഒരുക്കിയ പദ്ധതിയില്‍ കൗണ്‍സലിങ്, റഫറല്‍ സേവനം, കുട്ടികള്‍ക്കുള്ള പ്രത്യേക സേവനം എന്നിവ നല്‍കും.

ആരോഗ്യകേരളം ഹാളില്‍ നടത്തിയ പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെവി പ്രകാശ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍, മാസ്മീഡിയ ഓഫീസര്‍ ടിഎം ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് മുഹമ്മദ് സാബിഹ്, സോഷ്യല്‍ വര്‍ക്കര്‍ ബബീഷ്, ഡിഎംഎച്ച്പി പ്രൊജക്ട് ഓഫീസര്‍ സി സൈഫുള്ള എന്നിവര്‍ പരിശീലനം നല്‍കി.

 

date