Post Category
പ്രളയബാധിത മേഖലകളിലെ ശുചീകരണം പൂര്‍ത്തിയായി
ജില്ലയിലെ പ്രളയബാധിത മേഖലകളിലെ വീടുകളുടെയും കിണറുകളുടെയും സ്ഥാപനങ്ങളുടെയും ശുചീകരണം ഏകദേശം പൂര്‍ത്തിയായി. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെആഭിമുഖ്യത്തില്‍ ഓരോവാര്‍ഡിലും രൂപീകരിച്ച ശുചീകരണസമിതികളാണ് ശുചീകരണം നടത്തിയത്. സമിതികളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും ചേര്‍ന്ന്ശുചീകരണം നടത്തി. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലായി 1018 വാര്‍ഡുകളിലാണ് പ്രളയക്കെടുതി ബാധിച്ചത്. ഈ വാര്‍ഡുകളിലായി 36915 വീടുകളാണ് ശുചീകരണം നടത്താനുണ്ടായിരുന്നത്. ഇതില്‍ ആഗസ്ത് 26 വരെ 35781 വീടുകള്‍ശുചീകരിച്ചു. 41516 കിണറുകള്‍ ശുചീകരിക്കാനുള്ളതില്‍ 41486 എണ്ണംശുചീകരിച്ചു. 1494 സ്ഥാപനങ്ങള്‍ ശുചീകരിക്കാനുള്ളതില്‍ 1489 സ്ഥാപനങ്ങളുംശുചീകരിച്ചു.
date
- Log in to post comments