Skip to main content

എലിപ്പനി പ്രതിരോധ ഗുളികകള്‍ കഴിക്കുക

വെള്ളപ്പൊക്കത്തോടനുബന്ധിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ മലിനജലത്തിലിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ എലിപ്പനി പ്രതിരോധത്തിനായുള്ള 100 മി.ഗ്രാമിന്റെ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആഴ്ചയില്‍ 2 എണ്ണം ഒരുമിച്ച് കഴിക്കേണ്ടതാണ്. ഇതില്‍ വീഴ്ച വരുത്തിയവര്‍ക്ക്      എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപകട സാധ്യത കുറക്കുന്നതുവരെയോ 6 ആഴ്ചയോ ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ തുടരേണ്ടതാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പിലുള്ളവരും മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

 

date