Skip to main content

രക്ഷപദ്ധതി ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 29)

തെരുവ്‌നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധകുത്തിവയ്പ് നല്‍കുന്ന രക്ഷപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 29) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡണ്ട് പി കെ ഗോപന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 100 ദിവസം കൊണ്ട് 25,000 തെരുവ് നായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കും. വാക്സിനേറ്റര്‍മാരെയും നായ്പിടുത്തക്കാരെയും നിയമിക്കും.

കൊട്ടിയം ആസ്ഥാനമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് സംഘടനയുമായി ചേര്‍ന്ന് നായ്ക്കുട്ടികളെ ദത്തുനല്കുന്ന പദ്ധതിയും ആരംഭിക്കും. മൂന്ന് മാസം പ്രായമുള്ള 33 നാടന്‍ നായ്ക്കുട്ടികളെയാണ് ദത്തെടുപ്പിലൂടെ നല്‍കുക. എല്ലാവിധ പ്രതിരോധ മരുന്നുകളും നായ്ക്കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍ അറിയിച്ചു.

date