Skip to main content

കുടിശികനിവാരണ അദാലത്ത്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി. പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി അദാലത്ത് നടത്തും. കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ 10ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്റെ നേതൃത്വത്തിലാണ് അദാലത്ത്.

ഒക്ടോബര്‍ അഞ്ചിനകം ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയവുമായി ബന്ധപ്പെട്ട് ബാദ്ധ്യത തുക കണക്കാക്കി, സ്ഥിരീകരണം വാങ്ങി പങ്കെടുക്കാം. ഫോണ്‍ - 0474-2743587.

date