നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍
2016 - 17 വിദ്യാഭ്യാസ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ചെയര്‍മാനും സ്റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി തലത്തിലുള്ള അവാര്‍ഡിന് കാലിക്കറ്റ് സര്‍വകലാശാലയും, മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും, ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ഡയറക്ടറേറ്റും തെരഞ്ഞെടുക്കപ്പെട്ടു. പതിനയ്യായിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ഗവണ്‍മെന്റ് കോളേജ് നെടുമങ്ങാട് (കേരള സര്‍വകലാശാല), എം.ഇ.എസ് കോളേജ്, എരുമേലി (മഹാത്മാഗാന്ധി സര്‍വകലാശാല), സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല (കേരള സര്‍വകലാശാല), ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പാലക്കാട് (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ (മഹാത്മാഗാന്ധി സര്‍വകലാശാല) ഗവണ്‍മെന്റ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചാലക്കുടി (ഐ.റ്റി.ഐ) (ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്), ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് സര്‍വകലാശാല), ഇ.എം.ഇ.എ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി (കാലിക്കറ്റ് സര്‍വകലാശാല), ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) എന്നീ സ്ഥാപനങ്ങള്‍ അര്‍ഹരായി. ട്രോഫിയും പ്രശസ്തി പത്രവും ഈ സ്ഥാപനങ്ങള്‍ ലഭിക്കും. മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായി ഡോ. അന്‍സര്‍ ആര്‍.എന്‍, ഗവണ്‍മെന്റ് കോളേജ് നെടുമങ്ങാട് (കേരള സര്‍വകലാശാല), വി.ജി. ഹരീഷ് കുമാര്‍, എം.ഇ.എസ് കോളേജ് എരുമേലി (മഹാത്മാഗാന്ധി സര്‍വകലാശാല) പ്രതീഷ് പി, സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല (കേരള സര്‍വകലാശാല), ബിജിമോള്‍ കെ.റ്റി, ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് പാലക്കാട് (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), ഡോ. രശ്മി വര്‍ഗീസ്, സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ (മഹാത്മാഗാന്ധി സര്‍വകലാശാല), ജഗേഷ് എം.എന്‍, ഗവണ്‍മെന്റ് ഐ.ടി.ഐ, ചാലക്കുടി (ഐ.റ്റി.ഐ) ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ ട്രെയനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്) ഡോ. സി.പി. ബേബി ഷീബ, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, കോഴിക്കോട് (കാലിക്കറ്റ് സര്‍വകലാശാല), ഫിറോസ് കെ.റ്റി, ഇ.എം.ഇ.എ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, കൊണ്ടോട്ടി, മലപ്പുറം (കാലിക്കറ്റ് സര്‍വകലാശാല), രതീഷ് വി.ആര്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തട്ടക്കുഴ, ഇടുക്കി (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടായിരത്തി അഞ്ഞൂറ് രൂപയും ട്രോഫിയും പ്രശസ്തിപത്രവും ഇവര്‍ക്ക് ലഭിക്കും. മികച്ച എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് നിതിന്‍ തോമസ്, സെന്റ് മൈക്കിള്‍സ് കോളേജ് ചേര്‍ത്തല (കേരള സര്‍വകലാശാല), ജിബിന്‍ അലക്‌സ്, സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ (മഹാത്മാഗാന്ധി സര്‍വകലാശാല), ദര്‍ശന എം.എസ്, കെ.ജി കോളേജ്, പാമ്പാടി (മഹാത്മാഗാന്ധി സര്‍വകലാശാല), അമൃതശ്രീ. ഇ, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, കാലിക്കറ്റ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ്), പ്രിജോയ് പീറ്റര്‍.ഇ, വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, തൃശൂര്‍ (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), ശാലിനി. എസ്, കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ഹരിപ്പാട് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റ്), അമിത് ഷാരോണ്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂവച്ചല്‍, തിരുവനന്തപുരം (ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍), മേഘ. കെ, കെ.എം.എം. ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കണ്ണൂര്‍ (കണ്ണൂര്‍ സര്‍വകലാശാല), ശ്രുതി ലക്ഷ്മി.എസ്, സെന്റ് മൈക്കിള്‍സ് കോളേജ്, ചേര്‍ത്തല (കേരള സര്‍വകലാശാല), ശരത്. സി, ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്, ഇടുക്കി (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), മുഹമ്മദ് അജ്മല്‍ ആര്‍.കെ, ജെ.ഡി.റ്റി.ഇസ്ലാം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, വെള്ളിമാടുകുന്ന് (കാലിക്കറ്റ് സര്‍വകലാശാല), അരുന്ധതി.ജെ, സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോര്‍ വിമന്‍, ആലുവ (മഹാത്മാഗാന്ധി സര്‍വകലാശാല), ജൂഹി ഫാത്തിമ.റ്റി, എല്‍.ബി.എസ്.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമന്‍, തിരുവനന്തപുരം, (ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍), ചൈത്ര വിജയന്‍.കെ, ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മീഞ്ചന്ത (കാലിക്കറ്റ് സര്‍വകലാശാല). ആയിരം രൂപയും ട്രോഫിയും പ്രശസ്തി പത്രവും ഇവര്‍ക്ക് ലഭിക്കും.
പി.എന്‍.എക്‌സ്.3374/17
- Log in to post comments