Skip to main content

അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും മാറി താമസിക്കണം

 

അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ മാറിതാമസിക്കണമെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. കുന്നിന്‍ ചെരിവുകളിലും ക്വാറികള്‍ക്കും മണ്ണെടുത്ത പ്രദേശങ്ങള്‍ക്കും സമീപം താമസിക്കുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിക്കണം. ഇതിന് സാധിക്കാത്തവര്‍ക്കായി ക്യാംപുകള്‍ ആരംഭിക്കാന്‍ സന്നദ്ധമാണ്. ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ കഴിയാത്തവര്‍ വിവരം വില്ലേജ് ഓഫീസറെ അറിയിക്കണം.
പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ക്വാറികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ക്വാറികള്‍ക്ക് സമീപം താമസിക്കുന്നവര്‍ മാറി താമസിക്കണം. അപകടസാധ്യതയുണ്ടെങ്കില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്പറിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക.

ജില്ല ദുരന്തനിവാരണ വിഭാഗം- 04832 736320, 04832 736326, നിലമ്പൂര്‍ താലൂക്ക്- 04931 221471, കൊണ്ടോട്ടി താലൂക്ക് - 04832 713311, ഏറനാട് താലൂക്ക് - 04832 766121, തിരൂര്‍ താലൂക്ക് - 04942 422238, പൊന്നാനി താലൂക്ക് - 04942 666038, പെരിന്തല്‍മണ്ണ താലൂക്ക് - 04933 227230, തിരൂരങ്ങാടി താലൂക്ക് - 0494 2461055

അദാലത്ത് മാറ്റി വെച്ചു
പ്രവാസിവെല്‍ഫെയര്‍ബോര്‍ഡ് നടപ്പിലാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസികളില്‍കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിനായും നിലവിലെഅംഗങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായും ബോര്‍ഡ് ചെയര്‍മാന്‍ പി.ടി . കുഞ്ഞിമുഹമ്മദിന്റെ അധ്യക്ഷതയില്‍ ജില്ലയില്‍ നടത്താനിരുന്ന അദാലത്ത് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

 

date