Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജന ക്ലബുകള്‍ മുന്നിട്ടിറങ്ങണം

പേമാരിയിലും പ്രകൃതിക്ഷോഭങ്ങളിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്കും ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും സഹായമെത്തിക്കുന്നതിന്  യുവജന ക്ലബുകള്‍ മുന്നോട്ട് വരണമെന്ന് ജില്ലാ യൂത്ത് കോഡിനേറ്റര്‍ കെ.കുഞ്ഞഹമ്മദ് അഭ്യര്‍ത്ഥിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ക്ലബുകള്‍ സഹകരിക്കണം. ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതിനായി ബെഡ്ഷീറ്റുകള്‍ പുതപ്പുകള്‍, റെയിന്‍കോട്ടുകള്‍, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള വസ്ത്രങ്ങള്‍, പഠനോപകരണങ്ങള്‍, സ്‌കൂള്‍ ഫര്‍ണീച്ചറുകള്‍, അടുക്കളപാത്രങ്ങള്‍, സോപ്പ്, മെഴുക്തിരി, ഡെറ്റോള്‍, ഫീനോയില്‍,  ബ്ലീച്ചിങ്ങ് പൗഡര്‍, ഒ.ആര്‍.എസ് തുടങ്ങിയവ രേഖരിച്ച്  നല്‍കാം. നല്‍കുന്നവ പുതിയതും ഉപയോഗ യോഗ്യവുമായിരിക്കണം. ദുരിതബാധിത പ്രദേശങ്ങളില്‍ സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ളവര്‍ നെഹ്‌റു യുവ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

 

date