Post Category
കാലവര്‍ഷക്കെടുതി: രക്ഷാ ദൗത്യങ്ങളെ ഏകോപിപ്പിക്കാന്‍ വെബ്‌സൈറ്റ്
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാ ദൗത്യങ്ങളും ഏകോപിപ്പിക്കുന്നതിനായി വെബ് സൈറ്റ് ഒരുങ്ങി. ംംം.സലൃമഹമൃലരൌല.ശി എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് സജ്ജമാക്കിയത്. അടിയന്തിര സഹായാഭ്യര്‍ത്ഥന, ഓരോ ജില്ലയിലെയും പ്രളയബാധിതര്‍, അവരുടെ അത്യാവശ്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ എത്രയും വേഗം അധികൃതരുടെ ശ്രദ്ധയിലെത്തിക്കാനും എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുന്നതിന് സഹായകരമാകാനും വേണ്ടിയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും, വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ സേവന സന്നദ്ധത അറിയിക്കാനുമുള്ള സൗകര്യങ്ങളുമുണ്ട്. നിരവധി വ്യക്തികളും സംഘടനകളും ഇതിനകം തന്നെ വെബ് സൈറ്റില്‍ ക്രിയാത്മക പ്രതികരണം അറിയിച്ചു കഴിഞ്ഞു.
date
- Log in to post comments