Post Category
സഹായങ്ങള്‍ പ്രവഹിക്കുന്നു
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി അവശ്യ സാധനങ്ങളെത്തിക്കണമെന്ന ജില്ലാ കലക്ടര്‍ അമിത് മീണയുടെ അഭ്യര്‍ത്ഥന മാനിച്ച് സുമനസ്സുകളുടെ സഹായം പ്രവഹിക്കുന്നു. ഇന്നലെ ആദ്യമെത്തിയത് തെയ്യാല എസ്.എസ്.എം.എച്ച.എസ്.എസിലെ 93-94 എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. തുടര്‍ന്നു വേങ്ങര പാക്കടപ്പുറായയിലെ സേവ് കുറ്റൂര്‍ വാട്‌സ് ആപ്പ് കൂട്ടായ്മ, മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയിലെ ജീവനക്കാര്‍, വേങ്ങരയിലെ ടി.വി. മൃദുല്‍രാജ്, ഉദയനഗര്‍ റസിഡന്റ് അസോസിയേഷന്‍ എന്നിവരും നിത്യോപയോഗ സാധനങ്ങലും വസ്ത്രങ്ങളുമായെത്തി. മഞ്ചേരിയിലെ ഇന്‍ഡോഷെയര്‍ അസോസിയേറ്റ്‌സ് 32 പെട്ടി മരുന്നും ഗ്ലൗസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി.
date
- Log in to post comments