Skip to main content

ഡി.എല്‍.എഡ്: കൂടിക്കാഴ്ച 29, 30 തീയതികളില്‍

ജില്ലയില്‍ 2023-25 വര്‍ഷത്തെ ഡി.എല്‍.എഡ്. സ്വാശ്രയ മെറിറ്റ്, സയന്‍സ്, ഹ്യുമാനിറ്റീസ് സീറ്റുകളിലേക്ക് അപേക്ഷിച്ചവരില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ റാങ്ക് പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഔദ്യോഗിക വെബ്‌സൈറ്റായ ddepalakkad.wordpress.com ല്‍ പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ കൂടിക്കാഴ്ച പാലക്കാട് ബി.ഇ.എം.എച്ച്.എസി(മിഷ്യന്‍ സ്‌കൂള്‍)ല്‍  നടക്കും. സ്വാശ്രയ സയന്‍സ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 29 ന് രാവിലെ ഒമ്പതിനും സ്വാശ്രയ ഹ്യുമാനിറ്റീസ് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ സെപ്റ്റംബര്‍ 30 ന് രാവിലെ ഒമ്പതിനും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 0491 2505469, 6238663363
 

date