Skip to main content

കേരളോത്സവം 2023: പഞ്ചായത്ത് സംഘാടകസമിതി യോഗം

 

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2023 സംഘാടകസമിതി യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് അധ്യക്ഷത വഹിച്ചു.

15നും നാൽപതിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളുടെ മാനസിക ഉല്ലാസത്തിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിന്റെയും ഭാഗമായാണ് ഒക്ടോബർ അഞ്ച്  മുതൽ 15 വരെ കേരളോത്സവം സംഘടിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, മെമ്പർമാരായ ലിസി ചാക്കോ, ജമീല അസീസ്, വാസുദേവൻ ഞാറ്റുകാൽ, റോസ് ലി മാത്യു,വനജ വിജയൻ, സിസിലി ജേക്കബ്, സൂസൻ കേഴപ്ലാക്കിൽ, ഏലിയാമ സെബാസ്റ്റ്യൻ, റോസമ്മ കൈതുങ്ങൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു വായിക്കാട്ട്, ബിന്ദു ജോർജ്, റീനാ സാബു, ഷാജു ടിപി വെട്ടിക്കാമലയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വിവിധ ക്ലബ് ഭാരവാഹികൾ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള പ്രധാന അധ്യാപകർ, യുവജന സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date