Post Category
കുടിശിക നിവാരണ അദാലത്ത് 10ന്
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും വായ്പ്പെടുത്ത് കുടിശിക വരുത്തിയവര്‍ക്ക് കുടിശികനിവാരണ അദാലത്ത് നടത്തും. പാറ്റേണ്‍/ സി ബി സി പദ്ധതിപ്രകാരം വായ്പ്പെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 10 രാവിലെ 10:30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിബന്ധനകള്‍ക്ക് വിധേയമായി പലിശ/പിഴപ്പലിശ എന്നിവയില്‍ കിഴിവുകളോടെ കുടിശിക തുക ഒഴിവാക്കാന്‍ അവസരം. അദാലത്തില്‍ പങ്കെടുക്കുന്നതിന് ഒക്ടോബര്‍ അഞ്ചിനകം കര്‍ബല ജംഗ്ഷനിലെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ ബന്ധപ്പെടാം. ഫോണ്‍ 0474 2743587.
date
- Log in to post comments