Post Category
യുവജന കമ്മീഷന്‍ ജാഗ്രതാ സഭ രൂപീകരണ യോഗം
യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭ രൂപീകരണ യോഗം ഒക്ടോബര്‍ 7 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കും. യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ജാഗ്രതാ സഭ രൂപീകരണ യോഗം നടക്കുന്നത്. ജില്ലയിലെ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍സിസി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ ജാഗ്രതാ സഭ രൂപീകരിക്കുന്നത്.
date
- Log in to post comments