Skip to main content
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും  വൃത്തിയാക്കുന്നു.

ശുദ്ധീകരണ യജ്ഞം നടത്തി

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  മാലിന്യമുക്തം നവകേരളം, സ്വച്ഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി  ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ  വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡും പരിസരവും  വൃത്തിയാക്കി. ദേശവ്യാപക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി നടത്തിയ ശ്രമദാന ചടങ്ങ് പത്തനംതിട്ട ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ പി.എല്‍ ബിന്ദു ലക്ഷ്മി ശുദ്ധീകരണ പ്രക്രിയ്ക്ക് നേതൃത്വം നല്‍കി.
   
 

date