Skip to main content

എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ നാളെ (ആഗസ്റ്റ് അഞ്ച്)

പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് (കാറ്റഗറി നം. 414/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ നാളെ (ആഗസ്റ്റ് അഞ്ച്) ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. പത്തനംതിട്ട ജില്ലയില്‍ മാത്രം 25,399 ഉദ്യോഗാര്‍ത്ഥികള്‍ക്കായി 120 പരീക്ഷാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവ സഹിതം ഉച്ചയ്ക്ക് 1.30ന് മുമ്പ് പരീക്ഷാ ഹാളില്‍ പ്രവേശിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222665.

പി.എന്‍.എക്‌സ്.3375/17

date