Post Category
കുടിശിക നിവാരണ അദാലത്ത്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/ സി ബി സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒക്ടോബര്‍ 10ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ കുടിശ്ശിക നിവാരണ അദാലത്ത് നടത്തും. ഖാദി ഗ്രാമ വ്യവസായ കാര്യാലയവുമായി ബന്ധപ്പെട്ട് ബാധ്യത തുക കണക്കാക്കി, സ്ഥിരീകരണം വാങ്ങി, അദാലത്തില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്. ഫോണ്‍ - 0474-2743587.
date
- Log in to post comments