Post Category
ശുചിത്വ സ്ഥാപനങ്ങളാക്കി മാറ്റണം - ജില്ലാ കലക്ടര്‍
സംസ്ഥാനം മാര്‍ച്ച് മാസത്തോടെ മാലിന്യമുക്തമാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളും ശുചിത്വസ്ഥാപനങ്ങളാക്കി മാറ്റണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദേശിച്ചു. വുകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടപ്പിലാക്കേണ്ടത്. 100 ശതമാനം മാലിന്യസംസ്‌കരണം ഉറപ്പാക്കണം. ഉറവിടമാലിന്യം തരംതിരിച്ച് ജൈവമാലിന്യം അതാതിടങ്ങളില്‍ സംസ്‌കരിക്കണം. അജൈവമാലിന്യം ഹരിതകര്‍മസേനയ്ക്ക് കൈമാറണം. ഹരിതചട്ടം കര്‍ശനമായി പാലിക്കുകയും വേണം. സ്ഥാപനങ്ങള്‍ മാലിന്യരഹിതമാണമെന്ന സ്വയം പ്രഖ്യാപനവും നടത്തണം. ഇതിനായി ഓഫീസ് മേധാവികള്‍ അധികാരപരിധിയിലുള്ള ഇതര ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments