Skip to main content
കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് തുടക്കമായി

പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം-2023 ന്റെ മത്സരങ്ങള്‍ക്ക് തുടക്കമായി. ഉദ്ഘാടനം പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ നിര്‍വഹിച്ചു. പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, ഗ്രാമപഞ്ചായത്ത് ഹാള്‍, പാര്‍ക്ക് മുക്ക് ബ്രദേഴ്സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി അത്‌ലറ്റിക്സ്, ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, വടംവലി, ഷട്ടില്‍ ബാഡ്മിന്റണ്‍, കബഡി, ചെസ്സ്, സാഹിത്യ രചന തുടങ്ങി ഇനങ്ങളിലാണ് മത്സരങ്ങള്‍.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആശാദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലൈലാ ജോയി, ജീജ സന്തോഷ്, ഡി സുരേഷ് കുമാര്‍, വാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 13ന് വൈകിട്ട് നാലിന് സമാപന സമ്മേളനം പൂതക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജി എസ് ജയലാല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

date