Post Category
വനമിത്ര പുരസ്കാരം 2018
കൊച്ചി: വനംവകുപ്പിന്റെ 2018 ലെ വനമിത്ര പുരസ്കാരത്തിന് ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജൈവവൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളില്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് വനമിത്ര പുരസ്കാരം.
അപേക്ഷകര്‍ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം ഒക്ടോബര്‍ 31 നകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, മണിമല റോഡ്, ഇടപ്പളളി.പി.ഒ എറണാകുളം 682024 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
date
- Log in to post comments