Post Category
കരിയര്‍ ഡെവലപ്‌മെന്റ് ക്ലാസ് സംഘടിപ്പിച്ചു
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍ എസ് സി-എസ് ടി കുട്ടികള്‍ക്കായുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ് കുളത്തൂപ്പുഴ സര്‍ക്കാര്‍ എച്ച് എസ് എസില്‍ നടത്തി. 116 കുട്ടികള്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ എസ് രമേശ് അധ്യക്ഷനായി. കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ് ജിനു വിഷയാവതരണം നടത്തി. ഐ ടി ഓഫീസര്‍ എം എസ് അലീന, കരിയര്‍ കൗണ്‍സിലര്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു.
date
- Log in to post comments