Skip to main content

പുതുവൈപ്പ് കുഫോസില്‍ ജൈവമത്സ്യ വില്‍പ്പന

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാലയുടെ (കുഫോസ്) പുതുവൈപ്പ്  കാമ്പസില്‍  ഭക്ഷ്യയോഗ്യമായ ജീവനുള്ള ജൈവ മത്സ്യങ്ങളുടെ വില്‍പ്പന ബുധനാഴ്ച ( 05.09.2018) നടക്കും. കരിമീന്‍, പൂമീന്‍, കണമ്പ്, തിരുത, തിലാപ്പിയ മത്സ്യങ്ങളാണ് വില്‍പ്പനക്ക് തയ്യാറായിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളോ, കീടനാശനികളോ, ഹോര്‍മോണോ ഉപയോഗിക്കാതെ പൂര്‍ണ്ണമായും ജൈവ മാര്‍ഗ്ഗത്തില്‍ കുഫോസ് തന്നെ കൃഷി ചെയ്ത മത്സ്യങ്ങളാണ് വില്‍പ്പനക്ക് തയ്യാറായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് വില്‍പ്പന.

ആവശ്യകാര്‍ക്ക് ചൂണ്ടിക്കാണിക്കുന്ന ജീവനുള്ള മത്സ്യം അപ്പോള്‍ തന്നെ പിടിച്ചു നല്‍കും. കരിമീന്‍ (400), കണമ്പ് (300) തിരുത (350), തിലാപ്പിയ (140) എന്നിങ്ങനെയാണ് മീനിന്റെ വില. ജീവനുള്ള മത്സ്യം പിടിച്ചു നല്‍കുമ്പോള്‍ 25 ശതമാനം അധിക വില നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - ഫോണ്‍ - 9446684355,  9497361061

date