Post Category
തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി 100 ദിവസം തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ 13 തൊഴിലാളികളെയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ആദരിച്ചത്. വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് അധ്യക്ഷയായി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഭരണസമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ബീന തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments