Post Category
അവലോകന യോഗം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അവലോകനയോഗം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്റ് ഓമന മുരളി ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതി ജില്ല ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ ലതിക സി എസ് അവലോകനം നടത്തി.
തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എസ് ടി കുടുംബങ്ങള്‍ക്കും ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 തൊഴില്‍ദിനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം ലഭ്യമാക്കുക, സ്വകാര്യ വികസനം, ഉപജീവനമാര്‍ഗം, വ്യക്തിഗത ആസ്തികള്‍ സൃഷ്ടിക്കുന്നതിനും അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
date
- Log in to post comments