കെല്‍ട്രോണ്‍ ജേണലിസം പഠനം
കെല്‍ട്രോണില്‍ മാധ്യമകോഴ്‌സുകളിലേക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത : ബിരുദം. യോഗ്യതാരേഖകള്‍ സഹിതം തിരുവനന്തപരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ് തുടങ്ങിവയില്‍ പരിശീലനം നല്‍കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പരിശീലനം വിജയകരമായിപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. പ്രായപരിധി 30 വയസ്.
വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റ്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002. കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, രണ്ടണ്‍ാം നില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോണ്‍: 954495 8182.
- Log in to post comments