Post Category
കാഷ്യൂ കോര്‍പ്പറേഷന്‍ ഫാക്ടറികള്‍ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കില്ല - ചെയര്‍മാന്‍
കാഷ്യൂ കോര്‍പ്പറേഷന്റെ 30 ഫാക്ടറികളില്‍ വാടകയ്ക്ക്എടുത്ത് പ്രവര്‍ത്തിക്കുന്ന 20 ഫാക്ടറികള്‍ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമില്ലെന്ന് ചെയര്‍മാന്‍ എസ്. ജയമോഹന്‍. 10 ഫാക്ടറികളുടെ ബാധ്യതകള്‍ തീര്‍ത്ത് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. വാടകഫാക്ടറികള്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ നവീകരിച്ച് ഹൈടെക് ആക്കി മാറ്റി. കഴിഞ്ഞ ഓണത്തിന് ബോണസില്‍ 500 രൂപയുടെ വര്‍ദ്ധനവ് വരുത്തി. 3600 തൊഴിലാളികളെ പുതിയതായി നിയമിച്ചു. തൊഴിലാളികളുടെ അഭിവൃദ്ധി ഉറപ്പാക്കി മികവുറ്റ പ്രവര്‍ത്തനത്തിലൂടെ ലാഭകരമായി മുന്നോട്ട് പോകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
date
- Log in to post comments