Post Category
ഐ ടി ഐ ഓള് ഇന്ത്യ ട്രേഡ് ടെസ്റ്റ് കോണ്വെക്കേഷന്
ഓള് ഇന്ത്യ ട്രേഡ് ടെസ്റ്റ് പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയ ട്രെയിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാവും ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ നടന്നു. ജില്ലാ പഞ്ചായത്തംഗം ബി ജയന്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വിജയികള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്കി. നാഷണല്‍ ടോപ്പറായ ഡ്രാഫ്റ്റ്മാന് മെക്കാനിക് ട്രേഡിലെ ജെ .ബി രേവതിയ്ക്കും, സ്റ്റേറ്റ് ടോപ്പറായ വുഡ് വര്‍ക്ക് ടെക്നീഷ്യന് ട്രേഡിലെ നന്ദു വി.എസ്സിനും ക്യാഷ് അവാര്‍ഡും മെമന്റോയും നല്കി. ഐ ടി ഐ പ്രിന്‍സിപ്പല്‍ വി സജീവ് അധ്യക്ഷനായി. വൈസ് പ്രിന്‍സിപ്പല്‍ എ ഷാജഹാന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം ആര് സജി കുമാര്‍ നന്ദിയും പറഞ്ഞു.
date
- Log in to post comments