Skip to main content

കൊട്ടാരക്കര വികസനപദ്ധതി സെമിനാര്‍ ; മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

കൊട്ടാരക്കര മണ്ഡലത്തിന്റെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയുള്ള സമഗ്ര വികസന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആസൂത്രകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. ഒക്ടോബര്‍ 21 രാവിലെ 10 മണിക്ക് കൊട്ടാരക്കര ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാര്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.

സെമിനാറില്‍ കൊട്ടാരക്കര മണ്ഡലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊളിച്ചുകൊണ്ടുള്ള ഭൂവിവരാധിഷ്ഠിത വെബ്‌പോര്‍ട്ടലായ kottarakkaralac.com ന്റെ പ്രകാശനവും വെബ്‌സൈറ്റ് ഉപയോഗം സംബന്ധിച്ച അവതരണവും മണ്ഡല വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഗ്രൂപ്പ് ചര്‍ച്ചയും നടത്തും. ഭൂവിഭവങ്ങളുടെ സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊളിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് പ്രകൃതി സംരക്ഷണ-വിഭവ പരിപാലന ഏജന്‍സികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. 14-ാം പഞ്ചവത്സര പദ്ധതി പ്രകാരമുള്ള ഭൂവിനിയോഗാസൂത്രണ പദ്ധതിയുടെ കൊട്ടാരക്കര മുന്‍സിപ്പാലിറ്റിക്കായി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രക്ഷണവും ചടങ്ങില്‍ നടത്തും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും. കൊട്ടാരക്കര മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനാകും.

date