Skip to main content
കവണാപള്ളി കോളനിയില്‍ അംബേദ്കര്‍ഗ്രാമം പദ്ധതി പൂര്‍ത്തീകരണം

കവണാപള്ളി കോളനിയില്‍ അംബേദ്കര്‍ഗ്രാമം പദ്ധതി പൂര്‍ത്തീകരണം

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഇടനാട് വാര്‍ഡില്‍ കവണാപള്ളി പട്ടികജാതി കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് ആരംഭിച്ച വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവില്‍ റോഡ് നിര്‍മ്മാണം, വീടുകളുടെ പുനരുദ്ധാരണം, കുടിവെള്ള വിതരണം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

കോളനിയിലെ 27 വീടുകളുടെ പുനരുദ്ധാരണവും 24 വീടുകളില്‍ ജലവിതരണവും നടപ്പിലാക്കി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് നിര്‍വഹിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു അദ്ധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date